Monday, October 27, 2014

P V Ariel സാറിന്റെ ഗസ്റ്റ് പോസ്റ്റ്; കെ.എസ് മിനിയുടെ ‘അരങ്ങത്തുനിന്നും അടുക്കളയിലേക്ക്’



"ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും"  ചേർന്നൊരുക്കുന്ന പുതിയ സംരഭത്തിൽ ഗസ്റ്റ് പോസ്റ്റ് ആയി എന്റെ അനുഭവക്കുറിപ്പുകൾ ഉൾപ്പെടുന്ന ലേഖനം ‘അരങ്ങത്തുനിന്നും അടുക്കളയിലേക്ക്’ ചേർത്തിട്ടുണ്ട്. ഒപ്പം എന്റെ ബയോഡാറ്റ കൂടി വായിക്കാൻ കഴിയും. പോസ്റ്റ് വായിക്കാൻ,,,
  ഇവിടെ തുറക്കുക, ‘അരങ്ങത്തുനിന്നും അടുക്കളയിലേക്ക്’

Wednesday, June 11, 2014

ഡിലീറ്റ് ചെയ്യപ്പെട്ട മണിക്കൂറുകൾക്കുശേഷം

    2014 ഏപ്രിൽ 15, വിഷു ആഘോഷത്തിന്റെ ഒടുവിൽ എന്റെ ഏതാനും മണിക്കൂറുകൾ ഓർമ്മയിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടു. പിന്നീട് തലയിൽ നടന്ന കീഹോൾ സർജറിക്കു ശേഷമുള്ള വീഡിയോ കാഴ്ച ‘MediaOne TV' വീഡിയോ ദൃശ്യങ്ങൾ,,,

ആദ്യം ഒരു ഫോട്ടൊ തന്നെയാവട്ടെ,
    സർജറിക്കുശേഷം മീഡിയക്ക് മുന്നിൽ കിടന്നുകൊണ്ട് പ്രവേശിക്കുന്ന മിനിയുടെ ഫോട്ടൊ,,,

Part 1

വീഡിയൊ പാർട്ട് 2, ഇവിടെ രോഗിയായി കിടന്നുകൊണ്ട് ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുവടെയുള്ള ലിങ്കിൽ click ചെയ്താൽ് വീഡിയോദൃശ്യം ശരിക്കും കാണാം.
ലിങ്ക്: Stethoscope, health travelogue - Episode 25-2 by mediaonetv
Part 2

Tuesday, March 11, 2014

കേൾക്കുന്നുണ്ടോ?,,,കിളിക്കൊഞ്ചൽ,,,

കേൾക്കുന്നുണ്ടോ?

പറഞ്ഞോളു,,,

നീയിങ്ങോട്ട് അടുത്തുവാ,,,

അയ്യൊ, അതൊന്നും പറ്റില്ല; ആരെങ്കിലും കണ്ടാലോ?

നമുക്കൊരു കൂട് വെച്ചാലോ?

അയ്യെ, എനിക്ക് നാണം വരുന്നു,,,

എന്തിനാ നാണിക്കുന്നത്? ഇവിടെ ആരും കാണില്ല, എന്റെ അടുത്തു വന്നാട്ടെ,

ആരും കാണില്ല എന്നോ? നീ പിന്നിലേക്ക് നോക്കിയാട്ടെ, അവിടെ ക്യാമറയും പിടിച്ച് ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ പോവ്വാ,,,