Monday, December 31, 2012

ദുരന്തവർഷമേ വിട


                   ലോകാവസാനം നടക്കുമെന്ന് പറഞ്ഞ്, ലോകത്തെ ഭയപ്പെടുത്തിയിട്ട് കടന്നുവന്ന 2012 അവസാനിക്കാത്ത ദുരന്തങ്ങൾ പെയ്തിറങ്ങിയിട്ടാണ് യാത്രയാവുന്നത്. ഒട്ടേറെ പ്രതീക്ഷകളോടെ 2012 നെ സ്വീകരിച്ച ഞങ്ങൾക്ക് ഒടുവിൽ ബാക്കിവെച്ചത് എണ്ണിയാലൊടുങ്ങാത്ത ദുരന്തസ്മരണകൾ മാത്രം. മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന ഒന്ന് വെളിയിലിറങ്ങാൻ ഭയപ്പെടുന്ന ഒരു ലോകത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഒരു വർഷം കടന്നുപോവുന്നത്.
                      2012 ഏല്പിച്ച മുറിവുകൾക്ക് സാന്ത്വനമേകാൻ കൊതിച്ചുകൊണ്ട്, പുത്തൻ പ്രതീക്ഷകളോടെ ഞങ്ങൾ പുതുവർഷത്തെ കൈനീട്ടി സ്വാഗതം ചെയ്യുകയാണ്. 2013 എല്ലാവർക്കും സന്തോഷവും സമാധാനവും നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 

Saturday, September 15, 2012

മാതൃഭൂമിയിലെ ചോക്കുപൊടിയിൽ വീണ്ടും

മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അനുഭവം രണ്ടാമതും വന്നു.
9.9.2012 ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയിലെ ‘ചോക്കുപൊടി‘ പേജിൽ എന്റെ അദ്ധ്യാപന അനുഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ചോക്കുപൊടിയിൽ എന്റെ അനുഭവം അച്ചടിച്ചു വരുന്നത്. എന്റെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുന്നതോടൊപ്പം മാതൃഭൂമിക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന ‘കുമാരസംഭവം’ കുമാരനോടും നന്ദി അറിയിക്കുന്നു.
ചോക്കുപൊടി പേജ് മുകളിൽ കൊടുത്തിട്ടുണ്ട്, അത് വലുതാക്കി വായിക്കാം. എന്റെ ഈ അനുഭവം അല്പം കൂടി വലിയ ലേഖനം ആയിരുന്നു. അത് ചുരുക്കിയിട്ടാണ് മാതൃഭൂമിക്ക് അയച്ചുകൊടുത്തത്. എന്നാൽ അവരത് വീണ്ടും ചുരുക്കിയിട്ട് അല്പം എഡിറ്റ് ചെയ്തു; അനുഭവത്തിന്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്ക് തുറന്ന് മിനിലോകത്തിൽ വായിക്കുക,
നമ്പർ സെവന്റീൻ

Monday, August 27, 2012

കണ്ണൂർ വിഷനിലെ നർമകൂട്ടായ്മയിൽ ഞാൻ

            ആകാശവാണിയിൽ ഞാൻ പറഞ്ഞ സ്വന്തം കഥ ‘ഓഡിയോ’ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച് തോറ്റതിനാൽ ടെലിവിഷനിലുള്ള എന്റെ പ്രകടനം പോസ്റ്റ് ചെയ്യുന്നു. കണ്ണൂർ വിഷനിൽ ഏതാനും മാസം മുൻപ് അവതരിപ്പിച്ചതിന്റെ അവസാനഭാഗമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ നീളം കൂടിപ്പോയി എന്ന് പറഞ്ഞ് യൂ ട്യൂബ് ഡിലീറ്റ് ചെയ്തതിനാൽ മൂന്നാം ഭാഗം പോസ്റ്റ് ചെയ്യുന്നു. ക്ലിക്ക് ചെയ്ത് വീഡിയോ കാണുക,,,

Monday, June 25, 2012

നവശ്രിയുടെ സംഘനൃത്തം 2



നവശ്രിയും കൂട്ടുകാരും ചേർന്ന് വീണ്ടുമൊരു സംഘനൃത്തം 

Friday, April 27, 2012

നവശ്രിയും കൂട്ടുകാരും



നവശ്രിയും കൂട്ടുകാരും ചേർന്ന സംഘനൃത്തം. കൂട്ടത്തിൽ മുന്നിൽ മദ്ധ്യഭാഗത്ത് നവശ്രിമോൾ

Saturday, January 28, 2012

മാതൃഭൂമിയിൽ

                               ഓർമ്മവെച്ച നാളുകൾ‌തൊട്ട് ഞാൻ കാണാറുള്ള മാതൃഭൂമി പത്രവും വാരികയും, അക്ഷരം പഠിച്ച നാളുകൾ‌തൊട്ട് വായിക്കാൻ തുടങ്ങിയിട്ടുണ്ട്. അന്നും ഇന്നും മാതൃഭൂമി വായിച്ചപ്പോഴെല്ലാം എന്റേതായ ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നെപ്പോലുള്ള ഒരാൾക്ക് എത്തിപ്പിടിക്കാനാവാത്താവിധം ഉന്നതമാണ് മാതൃഭൂമിയുടെ സ്ഥാനം എന്ന് ഞാൻ വിശ്വസിച്ചെങ്കിലും പരിശ്രമിച്ചിരുന്നു. 
                  അങ്ങനെ 2011 ഒക്റ്റോബർ 9ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയിൽ ഞാൻ എഴുതിയ എന്റേതായ ഒരു അനുഭവം, അദ്ധ്യാപകരുടെ അനുഭവങ്ങളുടെ പേജായ ‘ചോക്കുപൊടി’യിൽ വന്നപ്പോൾ അഹ്ലാദംകൊണ്ട് വീർപ്പ്‌മുട്ടി. ‘ചെത്തിനടക്കുന്ന പയ്യൻ’ എന്ന പേരിൽ എഴുതിയ ലേഖനം വളരെ മുൻപായിരുന്നു വാരികക്ക് അയച്ചുകൊടുത്തത്. 
‘ചെത്തിനടക്കുന്ന പയ്യൻ’ അതേപേരിൽ എന്റെ അനുഭവം എഴുതുന്ന ബ്ലോഗ് ആയ ‘മിനിലോക’ ത്തിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നതിന്റെ ഒരു ചെറിയ ഭാഗമാണ്. 

                      കണ്ണൂർ ജില്ലയിൽ പുഴാതി ഹയർ‌സെക്കന്ററി സ്ക്കൂളിൽ ഹെഡ്‌മിസ്ട്രസ് ആയിരിക്കുമ്പോൾ 2007ലാണ് ലേഖനത്തിൽ പറയുന്ന അനുഭവം ഉണ്ടായത്. ആ സംഭവത്തിൽ വിദ്യാർത്ഥിയെ കൌൺസിൽ ചെയ്ത് സാമാധാനിപ്പിച്ച്, നേർവഴി നയിച്ച അദ്ധ്യാപകരിൽ ഒരാളാണ് അറിയപ്പെടുന്ന കവി ‘മാധവൻ പുറച്ചേരി’; മറ്റേയാൾ പ്രാസംഗികനായ ‘യൂ.പി. സിദ്ധിക്ക്’. 
ചെത്തി നടക്കുന്ന പയ്യൻ പോസ്റ്റ് വായിക്കാൻ: ഇവിടെ

Wednesday, December 28, 2011

തിരുവോണസന്ധ്യ

                       ഇന്റർനെറ്റിൽ കടന്ന് ബ്ലോഗിംഗിലൂടെയാണ് എനിക്ക് മലയാള സാഹിത്യലോകത്തിൽ പ്രവേശിക്കാൻ കഴിഞ്ഞത്. സ്വന്തമായി എഴുതിയത് സ്വന്തമായി പ്രസിദ്ധീകരിച്ച് വായനക്കാരെ നേടിയെടുക്കുന്നതിനിടയിൽ എന്റെ സൃഷ്ടികളിൽ ഏതാനും ചിലത് ബ്ലോഗിൽ നിന്നും അച്ചടിമാധ്യമങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്.
അതിൽ ചിലത് പരിചയപ്പെടുത്തുകയാണ്,

              ‘മിനി കഥകളിൽ’, ‘പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ’ എന്ന പേരിൽ ഞാനെഴുതിയ കഥ, കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ 2011ലെ വാർഷികസമ്മേളനത്തിന്റെ സ്മരണികയിൽ ‘തിരുവോണസന്ധ്യ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
കഥയുടെ പേജുകൾ
 ഒന്നാം പേജ്
രണ്ടാം പേജ്
മൂന്നാം പേജ്
‘മിനി കഥകളിൽ’ കഥ വായിക്കാൻ:-