‘കുറിക്കണ്ണൻ കാട്ടുപുള്ള്’ രണ്ട് വർഷം മുൻപ് എടുത്ത ഫോട്ടോ
ഏതാനും വർഷമായി തണുപ്പ്കാലത്തിന്റെ
ആരംഭംകുറിച്ചുകൊണ്ട് വീട്ടുപറമ്പിൽ വന്നെത്താറുള്ള മണ്ണിന്റെയും കരിയിലകളുടെയും
നിറങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട ഏകാകിയായ കൊച്ചുപക്ഷി …കുറിക്കണ്ണൻ കാട്ടുപുള്ള്.
അതായത് White throated ground thrush (Zoothera citrina cyanotus) എന്ന്
അറിയപ്പെടുന്ന ഈ പക്ഷിയെ ആദ്യമായി കണ്ടപ്പോൾ ‘കാവി’ Indian Pitta ആണെന്ന്
എനിക്കൊരു സംശയം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ച് ശബ്ദം തിരിച്ചറിഞ്ഞപ്പോഴാണ് അത്
കുറിക്കണ്ണൻ കാട്ടുപുള്ളാണെന്ന് ഉറപ്പിച്ചത്.
കരിയിലക്കിളിയെപോലെ മണ്ണിൽ ചാടിനടന്ന്
അടുക്കള അവശിഷ്ടങ്ങളും മണ്ണിലെ പുഴുക്കളെയും ചെറു ഷട്പദങ്ങളെയും
കൊത്തിത്തിന്നാറുള്ള പക്ഷി പലപ്പോഴും ഏകാകിയായിരുന്നു. എന്നാൽ രണ്ട് വർഷമായി
മഴക്കാലം തുടങ്ങുമ്പോൾ ഇണയോടൊത്ത് നടക്കുന്നത് കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത്
കൂടൊരുക്കാൻ മണ്ണിലെ വേരുകൾ കൊക്കിലൊതുക്കി തേക് മരത്തിൽ കയറുന്നതും പിന്നീടൊരുനാൾ
മുതിർന്ന രണ്ട് കുഞ്ഞുങ്ങളോടൊത്ത് വീട്ടുപറമ്പിൽ നടക്കുന്നതും കാണാൻ കഴിഞ്ഞു.
എങ്കിലും കൂട് മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല; ഫോട്ടോ എടുക്കാനും കഴിഞ്ഞില്ല.
കുറിക്കണ്ണൻ കൂട്വെച്ച ക്രോട്ടൻ ചെടി
പതിവുപോലെ ഈ വർഷവും ശൈത്യകാലത്ത് അവൾ (അവനോ?) വന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ ജൂൺ മാസത്തിൽ തന്നെ മഴപെയ്തു, പിന്നീടത് പെരുമഴയായി. അപ്പോഴാണ് കുറിക്കണ്ണനെ കണ്ടത്, കൊക്കിൽ കരിയിലകളും ഉണങ്ങിയ വേരിൻ തുണ്ടുകളുമായി. വീടിന് തൊട്ടടുത്ത് ചെടികൾക്ക് ജലസേചനത്തിനും നടത്താനും കാല് കഴുകാനുംവേണ്ടി നിർമ്മിച്ച പൈപ്പിനുസമീപം ഏതാണ്ട് രണ്ടരമീറ്റർ ഉയരമുള്ള ക്രോട്ടൺ –Codiaeum variegatum- ചെടിയുടെ കവരയിൽ കൂടൊരുക്കാനുള്ള തയ്യാറെടുപ്പാണ്.
അകലെനിന്ന് മാത്രമാണ് പക്ഷിയെയും കൂട് നിർമ്മാണത്തെയും നിരീക്ഷിച്ചത്. കാരണം തൊട്ടടുത്ത പ്ലാവിനുമുകളിൽ ഒരുജോടി കാക്കകൾ കൂട് വെച്ചിട്ടുണ്ട്. ക്യാമറയുമായി വെളിയിലിറങ്ങുന്ന നിമിഷം നാട്ടിലുള്ള കാക്കകളെല്ലം എന്നെ നിരീക്ഷിക്കുക പതിവാണ്. പക്ഷിക്കൂടിന്റെ ഫോട്ടോ എടുത്ത് അത് എഡിറ്റ് ചെയ്യുന്നതിന് മുൻപ്തന്നെ എന്റെ പിന്നാലെ വരുന്ന കാക്കകൾ മുട്ടയും കുഞ്ഞിനെയും അകത്താകി കൂട് കാലിയാക്കുന്നത് പതിവായിരുന്നു. അതുകൊണ്ട് കൂടിന്റെ അടുത്ത് പോയി ഫോട്ടോ എടുത്തത് മൂന്നോ നാലോ തവണ മാത്രമാണ്.
കൂടൊരുക്കാൻ നാരുകളുടെ കൂട്ടത്തിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും;
കൂടിനകത്ത് പന്നൽചെടിയുടെ ഇലകൾകൊണ്ട് അലങ്കരിച്ചത് കൂട് തിരിച്ചറിയാതിരിക്കാനാണ്. ജീർണ്ണിക്കുന്ന ഇലകളും മണ്ണ് പുരണ്ട പ്ലാസ്റ്റിക്ക് നാരുകളും തൂങ്ങിനിൽക്കുന്ന കൂട് വെളിയിൽ നിന്ന് നോക്കിയാൽ ഭംഗി കുറവാണ്.
ഒരുദിവസം
കൂട്ടിലിരിക്കുന്ന പക്ഷിയുടെ ഫൊട്ടോ എടുക്കാനൊരു ശ്രമം നടത്തിയപ്പോൾ അത് പറന്നകന്നു
നോക്കിയപ്പോൾ
ഒരു മുട്ടയുടെ ഫോട്ടോ
മര്യാദക്കൊന്ന്
മുട്ടയിടാനും ഈ ടീച്ചർ സമ്മതിക്കില്ലല്ലൊ. ദേഷ്യപ്പെട്ട് അവളെന്നെ നോക്കി
പിന്നീടൊരു
ദിവസം ക്യാമറയിൽ പതിഞ്ഞത് മൂന്ന് മുട്ടകളുടെ ചിത്രം
മുട്ടകൾ
വ്യക്തമായി കാണാം, വളരെ ചെറുതാണ്, ഏതാണ്ട് ഒരു സെന്റീമീറ്റർ നീളം
ദിവസങ്ങൾ കഴിഞ്ഞു, ദെ കുഞ്ഞ് പിറന്നു
മൂന്ന് കുഞ്ഞുങ്ങൾ
കുഞ്ഞുങ്ങൾ വലുതായി
കൂട്ടിൽ നിന്ന് ആദ്യമായി കുഞ്ഞ്
വെളിയിലേക്കിറങ്ങി പറക്കാൻ തുടങ്ങുന്നത് അതിരാവിലെ ആയിരിക്കും. അങ്ങനെ ശബ്ദം
കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് വിറകുകൾക്കിടയിൽ കറുത്ത നിറത്തിൽ ഒരു കുഞ്ഞിനെമാത്രം കണ്ടത്.
എന്നെക്കണ്ട് ഭയപ്പെട്ടിരിക്കയാണ്പറന്നകലുന്നു
ഒളിച്ചിക്കാനൊരു ശ്രമം
ഫോട്ടോ
എടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം പേടിച്ചകുഞ്ഞ് പറന്ന് പറന്ന് തൊട്ടടുത്ത കുറ്റിച്ചെടികൾക്കിടയിൽ
ഒളിച്ചു. അത് കണ്ട് പറന്നെത്തിയ അമ്മക്കിളിയും അച്ഛൻകിളിയും ചേർന്ന് ഭക്ഷണം
കൊടുത്തശേഷം അല്പം അകലെ പോയിരുന്ന് ശബ്ദം ഉണ്ടാക്കികിളിപോയ കൂട്
ക്രോട്ടൺ ചെടിയിൽ എന്നെക്കാളും ഉയരത്തിലുള്ള
കവരയിൽ നിർമ്മിച്ച കൂട്ടിനകം എനിക്ക് നേരിട്ട് കാണാൻ ഒരിക്കൽപോലും കഴിഞ്ഞിട്ടില്ല.
ക്യാമറ മുകളിലേക്ക് ഉയർത്തിപിടിച്ച് മാത്രമാണ് കൂട്ടിനകം മുട്ട, കുഞ്ഞുങ്ങൾ
എന്നിവയുടെ ഫോട്ടോകൾ എല്ലാം എടുത്തത്.
രണ്ട്
മണിക്കൂറിന് ശേഷം മാതാപിതാക്കളോടൊപ്പം പക്ഷിക്കുഞ്ഞുങ്ങൾ എന്റെ
വീട്ടുപരിസരത്തിൽനിന്നും അകലേക്ക് പോയെന്ന് അറിയാൻ കഴിഞ്ഞു

ഒരു നിരീക്ഷണം സമർപ്പിക്കുന്നു,
ReplyDeleteനല്ല രസവും മാനൊഹരവുമയ പോസ്റ്റ് ..
ReplyDeleteകിളി ജന്മം അത് വ്യക്തമായിട്ട് അറിയാൻ കഴിഞ്ഞു
ടീച്ചര്‍ ഫോട്ടോകൾ അതി സുന്ദരം ഉപയോഗപ്രദവും
ടീച്ചറുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ
പോസ്സ്ടിനു ആശംസകളും
@പൈമ-,
Deleteഏതാനും ദിവസങ്ങളായി പക്ഷികളുടെ പിന്നാലെയാണ്.
അഭിപായം എഴുതിയതിന് വളരെ നന്ദി.
കൊള്ളാമല്ലോ ടീച്ചറെ ഈ പക്ഷി നിരീക്ഷണം
ReplyDeleteഅതിനു നല്ല ക്ഷമ തന്നെ വേണം.
പിന്നെ ടീച്ചെർമാർക്ക് അത് നല്ലവണ്ണം ഉണ്ടല്ലോ!!!
യേത് ക്യാമറ ആണ് ടീച്ചർ ഉപയോഗിച്ചത്.
അടുത്തിടെ ഞാൻ ഒരു പൊസ്റ്റിട്ടു മരങ്ങളോടുള്ള
ബന്ധത്തിൽ ഒന്ന് നോക്കി ആ സംരഭത്തിൽ
ചേരുവാൻ അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ഫിലിപ്പ് ഏരിയൽ
@PV Ariel-,
Deleteഉപയോഗിക്കുന്നത് സോണിയുടെ ഡിജിറ്റൽ ക്യാമറയാണ്, 2007ൽ വാങ്ങിയത്. ധാരാളം ഫോട്ടോകൾ എടുക്കും. നല്ലത് നോക്കി സ്വീകരിച്ചിട്ട് മറ്റുള്ളവ ഡിലീറ്റ് ചെയ്യും. ചേരം; അഭിപായം എഴുതിയതിന് വളരെ നന്ദി.
സാധരണ കഥയെക്കാൾസുന്ദരം,കവിതയെക്കാൾ മനോഹരം.......റ്റീച്ചർ...വളരെ നന്ദി.
ReplyDeleteThis comment has been removed by the author.
Delete@ചന്തു നായർ-,
Deleteഅഭിപ്രായം എഴുതിയതിന് വളരെ നന്ദി.
കുറിക്കണ്ണന്‍ നാട്ടില്‍ കൂടുണ്ടാക്കുന്നു എന്നത് പുതിയ അറിവാണ്.. ഈ പക്ഷിയുടെ കൂട് ,മുട്ടകള്‍ ,കുഞ്ഞ് എന്നിവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റില്‍നിന്നും ലഭിച്ചു .. ഇവിടെ നനവില്‍ എല്ലാ മഞ്ഞു കാലത്തും ഇവനും കൂട്ടുകാരിയും എത്താറുണ്ടെങ്കിലും ,മഴയ്ക്ക് തൊട്ടുമുമ്പ് ,സവിശേഷമായ പാട്ടും പാടി സ്ഥലം വിടാറാണ് പതിവ്
ReplyDelete@നനവ്-,
Deleteനനവിൽ മുൻപ് വയിച്ച ഒരു പോസ്റ്റിൽ നിന്നാണ് കുറിക്കണ്ണൻ കാട്ടുപുള്ള് നമ്മുടെ നാട്ടിൽ വരുന്ന പക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്. മഴക്കാലമാവുമ്പോൾ പക്ഷി നിശബ്ദമാവുന്നു. നാട്ടിൽ എന്റെ വീട്ടുപരിസരത്ത് തന്നെയുണ്ടെന്ന് കഴിഞ്ഞ വർഷമാണ് കണ്ടത്. ചിലപ്പോൾ അവിടത്തെ പക്ഷി തന്നെയാവും ഇത്. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
ഒരു കവിത പോലെ മനോഹരമായ വിവരണം, ഒപ്പം നല്ല ചിത്രങ്ങളും...
ReplyDelete@Kunjuss-,
Deleteഅഭിപ്രായം എഴുതിയതിന് വളരെ നന്ദി.
മനോഹരം
ReplyDeleteപിന്നെ വർഷങ്ങൾക്കു മുൻപ് എന്റെ പറമ്പിൽ വന്നിരുന്ന ഈ അജ്ഞാത പക്ഷിയെ പരിച്ചയപെടുതിയതിനു നന്ദി .
ആശംസകൾ
Ente Prakruthi ...!!!
ReplyDeleteManoharam Chechy. Ashamsakal...!!!
വിലപ്പെട്ട വിവരങ്ങളും ഫോട്ടോകളും , നന്നായിട്ടുണ്ട്.
ReplyDeleteവളരെ വളരെ സന്തോഷം ഈ പോസ്റ്റ് വായിച്ചിട്ടും ചിത്രങ്ങള്‍ കണ്ടിട്ടും.. ടീച്ചര്‍ ഒരു മിടുക്കി തന്നെ...സമ്മതിച്ചിരിക്കുന്നു.
ReplyDeleteഈ സന്തോഷത്തൊടെ എണീറ്റ് പോയി വീട്ടുപണികള്‍ തീര്‍ക്കട്ടെ..
നല്ല വിവരണം
ReplyDeleteഎന്നാലും ആ കാക്കകൾ.
ഇനിയും ഒരങ്കത്തിനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ....
ReplyDeleteഒന്നുഴിഞ്ഞിട്ടോളൂ....ട്ടൊ
ഒരു കഥയോ, കവിതയോ വായിക്കുന്നതിനേക്കാള്‍ സന്തോഷം തോന്നി ഈ ഫോട്ടോകളും വിവരണങ്ങളും കണ്ടപ്പോള്‍..... ദിവസങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.... അപൂര്‍വ്വ അവസരം മുതലാക്കാന്‍ സാധിച്ചത് മഹാഭാഗ്യം തന്നെയാണ്.....
ReplyDeleteഅസ്സലൊരു പക്ഷി
ReplyDeleteനിരീക്ഷകയായ് മാറിയല്ലോ ഇപ്പോൾ
എന്നാലും ആ മരത്തിലൊക്കെ പൊത്തി
പിടിച്ച് കയറി എങ്ങിനെ ആ പോട്ടംസ്ക്കൊ പിടിച്ചു ...!
ടീച്ചര്‍ക്ക് പറ്റിയ പണിയിതാണ്.അസ്സലായിറ്റുണ്ട്, നിരീക്ഷണവും ഫോട്ടോകളും. അഭിനന്ദനങ്ങള്‍..!
ReplyDeleteടീച്ചറുടെ പക്ഷിനിരീക്ഷണം വായനക്കാർക്ക് അറിവും കണ്ണിനു കൗതുകവും പകരുന്നു. ആശംസകൾ
ReplyDeleteഒരു കിളി ജന്മം.
ReplyDeleteഒരു കിളി ജന്മം.
ReplyDeleteടീച്ചര്‍, വളരെ നന്നായി. നിശ്ചല ചിത്രങ്ങളിലൂടെ ഒരു കഥ.
ReplyDeleteനന്നായി മിനി ടീച്ചര്‍..
ReplyDeletenalla nireekshanam.. thankstto.
ReplyDeletevery fine, a very rare piece.
ReplyDeleteവളരെ നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും. ആശംസകൾ
ReplyDeleteVivaranam, chithrangal -
ReplyDeleteoru nalla kavitha vaayichapole!
Excellent post. Don't know how I missed this one..
ReplyDelete