Saturday, January 28, 2012

മാതൃഭൂമിയിൽ

                               ഓർമ്മവെച്ച നാളുകൾ‌തൊട്ട് ഞാൻ കാണാറുള്ള മാതൃഭൂമി പത്രവും വാരികയും, അക്ഷരം പഠിച്ച നാളുകൾ‌തൊട്ട് വായിക്കാൻ തുടങ്ങിയിട്ടുണ്ട്. അന്നും ഇന്നും മാതൃഭൂമി വായിച്ചപ്പോഴെല്ലാം എന്റേതായ ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നെപ്പോലുള്ള ഒരാൾക്ക് എത്തിപ്പിടിക്കാനാവാത്താവിധം ഉന്നതമാണ് മാതൃഭൂമിയുടെ സ്ഥാനം എന്ന് ഞാൻ വിശ്വസിച്ചെങ്കിലും പരിശ്രമിച്ചിരുന്നു. 
                  അങ്ങനെ 2011 ഒക്റ്റോബർ 9ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയിൽ ഞാൻ എഴുതിയ എന്റേതായ ഒരു അനുഭവം, അദ്ധ്യാപകരുടെ അനുഭവങ്ങളുടെ പേജായ ‘ചോക്കുപൊടി’യിൽ വന്നപ്പോൾ അഹ്ലാദംകൊണ്ട് വീർപ്പ്‌മുട്ടി. ‘ചെത്തിനടക്കുന്ന പയ്യൻ’ എന്ന പേരിൽ എഴുതിയ ലേഖനം വളരെ മുൻപായിരുന്നു വാരികക്ക് അയച്ചുകൊടുത്തത്. 
‘ചെത്തിനടക്കുന്ന പയ്യൻ’ അതേപേരിൽ എന്റെ അനുഭവം എഴുതുന്ന ബ്ലോഗ് ആയ ‘മിനിലോക’ ത്തിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നതിന്റെ ഒരു ചെറിയ ഭാഗമാണ്. 

                      കണ്ണൂർ ജില്ലയിൽ പുഴാതി ഹയർ‌സെക്കന്ററി സ്ക്കൂളിൽ ഹെഡ്‌മിസ്ട്രസ് ആയിരിക്കുമ്പോൾ 2007ലാണ് ലേഖനത്തിൽ പറയുന്ന അനുഭവം ഉണ്ടായത്. ആ സംഭവത്തിൽ വിദ്യാർത്ഥിയെ കൌൺസിൽ ചെയ്ത് സാമാധാനിപ്പിച്ച്, നേർവഴി നയിച്ച അദ്ധ്യാപകരിൽ ഒരാളാണ് അറിയപ്പെടുന്ന കവി ‘മാധവൻ പുറച്ചേരി’; മറ്റേയാൾ പ്രാസംഗികനായ ‘യൂ.പി. സിദ്ധിക്ക്’. 
ചെത്തി നടക്കുന്ന പയ്യൻ പോസ്റ്റ് വായിക്കാൻ: ഇവിടെ

10 comments:

  1. ഇത് വാരികയില്‍ വായിച്ചിരുന്നു ടീച്ചര്‍...അഭിനന്ദനങ്ങള്‍ ഇപ്പോള്‍...

    ReplyDelete
  2. 'ചെത്തിനടക്കുന്ന പയ്യന്‍' മതൃഭൂമിയില്‍ വായിച്ചിരുന്നു. ടീച്ചറാണ്‌ അതെഴുതിയതെന്ന് അറിയില്ലായിരുന്നു.

    ReplyDelete
  3. ആഭിനന്ദനങ്ങൾ...

    ReplyDelete
  4. ലേഖനം വായിച്ചിരുന്നു. ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  5. "ചോക്കുപൊടി" എല്ലാ ആഴ്ചയിലും എന്നെ ആ സ്കൂള്‍ കാലത്തേക്ക് തിരിച്ച് കൊണ്ട് പോകാറുണ്ട്.
    ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
    ഇനിയും ഒരുപാട് അനുഭവങ്ങള്‍ പങ്കു വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. ടീച്ചറെ,
    വളരെ വൈകിയാണീ പേജു കണ്ടത്,
    പഴയകാല കഥകള്‍, അച്ചടി ക്കഥകള്‍
    കോര്‍ത്തിണക്കാന്‍ തുടങ്ങിയ ഈ
    പേജു കൊള്ളാം.
    ഇപ്പോള്‍ നാട്ടില്‍.
    ദൃതിയില്‍ രണ്ടു വാക്ക്.
    വീണ്ടും വരാം, വായിക്കാ,
    പറയാം. കഴിഞ്ഞ ലക്കം
    ഇരിപ്പിടം കണ്ടുകാണുമല്ലോ?
    ആശംസകള്‍

    ReplyDelete